ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊച്ചി| Last Updated: ചൊവ്വ, 1 ജൂലൈ 2014 (09:19 IST)
ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബാംഗ്ളൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തിറക്കി. 156 യാത്രക്കാരും 7 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ഉടനെ എയര്‍ ഇന്ത്യാ അധികൃതര്‍ വിമാനത്തിലെ ക്യാപ്റ്റനെ അറിയിച്ചു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ബാംഗ്ളൂരില്‍ ഇറക്കുകയുമായിരുന്നു.

ഉദ്യോഗസ്ഥര്‍ രണ്ട് വട്ടം വിമാനത്തില്‍ പരിശോധന നടത്തി. ഭീഷണി സന്ദേശം വ്യാജമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :