സിഡ്‌നി|
Last Updated:
വ്യാഴം, 5 ജൂണ്‍ 2014 (10:40 IST)
കാണാതായ മലേഷ്യന്‍ വിമാനം തീ പിടിച്ച നിലയില്‍ കണ്ടതായി വെളിപ്പെടുത്തല്‍. സാഹസിക ബോട്ടുയാത്ര നടത്തുന്ന ഒരു ബ്രിട്ടീഷുകാരിയാണ് തീ പിടിച്ച നിലയില്‍ വിമാനം മാര്‍ച്ച് എട്ടിന് തെക്കേ ഇന്ത്യന്‍ തീരത്തിന് മുകളില്‍ കണ്ടതായി വെളിപ്പെടുത്തിയത്. ഈ സമയത്ത് ഇതേമേഖലയില്‍ നിന്ന് കുറഞ്ഞ ദൈര്‍ഘ്യത്തിലുള്ള ശബ്ദതരംഗങ്ങള്‍ രേഖപ്പെടുത്തിയിരുന്നതായി ഓസ്‌ട്രേലിയന്‍ ഗവേഷകരും അറിയിച്ചിട്ടുണ്ട്. ഇതോടെ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണത് ഇന്ത്യന്‍ തീരത്താണെന്ന സംശയം ബലപ്പെട്ടു.
കൊച്ചിയില്‍ നിന്ന് ഫുക്കെറ്റിലേക്ക് ബോട്ടില്‍ സാഹസികയാത്ര നടത്തുന്ന സമയത്താണ് 41കാരിയായ ബ്രിട്ടീഷുകാരി വിമാനം തീപിടിച്ച നിലയില്‍ കണ്ടത്. എന്തായാലും ഈ വെളിപ്പെടുത്തലോടെ ഈ മേഖലയില്‍ കൂടുതല്‍ തിരച്ചിലിന് അധികൃതര്‍ തയ്യാറെടുക്കുകയാണ്.
239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് പുറപ്പെട്ട വിമാനം മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് കാണാതായത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.