ആരെയും ഭീഷണിപ്പെടുത്താനില്ല, ആര്‍ക്കും മുന്നില്‍ തലകുനിക്കുകയുമില്ല: മോഡി

നരേന്ദ്രമോഡി, ഐഎന്‍എസ് വിക്രമാദിത്യ, പ്രധാനമന്ത്രി, യുദ്ധക്കപ്പല്‍, വിമാനം
ഗോവ| Last Updated: ശനി, 14 ജൂണ്‍ 2014 (13:52 IST)
ആരെയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. എഞ്ഞാല്‍ ആര്‍ക്കും മുമ്പില്‍ തലകുനിക്കില്ലെന്നും ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു.

രാജ്യം സുരക്ഷയ്ക്കാണ് മുന്‍‌തൂക്കം നല്‍കുന്നത്. വണ്‍ റാങ്ക് - വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും നരേന്ദ്രമോഡി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ രാവിലെ പത്തരയോടെ എത്തിയ മോഡിയെ നാവികസേനാ മേധാവി റോബിന്‍ ധോവനും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

നാവികസേനയുടെ കപ്പലുകളുടെയും വിമാനങ്ങളുടെയും അഭ്യാസങ്ങള്‍ മോഡി വിലയിരുത്തി. കപ്പലിലെ മിഗ് 29 യുദ്ധവിമാനത്തില്‍ കയറിയ മോഡിക്ക്
ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തന രീതി വിശദീകരിച്ചുകൊടുത്തു.

റഷ്യയില്‍ നിര്‍മിച്ച കപ്പല്‍ 2013 നവംബര്‍ 16ന്‌ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയാണ്‌ കമ്മിഷന്‍ ചെയ്‌തത്‌. 500 ടണ്‍ ഭാരവും 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട്‌. മിഗ് 29 യുദ്ധവിമാനങ്ങള്‍,​സീ കിംഗ് ഹെലികോപ്ടറുകള്‍ തുടങ്ങിയവയ്ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ കപ്പലിലുണ്ട്. നാവികര്‍ക്ക് 45 ദിവസംവരെ കടലില്‍ കഴിയുന്നതിനുവേണ്ട സാധനങ്ങള്‍ സംഭരിക്കാനും കഴിയും. 15,000 കോടി രൂപ മുടക്കി നിര്‍മിച്ചതാണ് കപ്പല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :