മലേഷ്യന്‍ വിമാനം കാണാ‍താകുമ്പോള്‍ ഓട്ടോപൈലറ്റില്‍ ആയിരുന്നെന്ന് ഓസ്ട്രേലിയ

സിഡ്നി| Last Updated: വെള്ളി, 27 ജൂണ്‍ 2014 (14:20 IST)
മലേഷ്യന്‍ വിമാനം കാണാതായ അവസരത്തില്‍ പൈലറ്റില്ലാതെയാണ് പറന്നതെന്ന് ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്ന് ലഭിച്ച സിഗ്‌നലുകളും ഉപഗ്രഹ സൂചനകളുമാണ് നിഗമനത്തില്‍ എത്താന്‍ ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ വിഭാഗത്തെ സഹായിച്ചത്.

എന്നാല്‍ വിമാനത്തിന്റെ നിയന്ത്രണം ആരെങ്കിലും ഓട്ടോപൈലറ്റ് സംവിധാനത്തിലേക്ക് മാറ്റിയതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കയുള്ള
ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെരച്ചില്‍ തെക്കന്‍ മേഖലയിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍പും ഇതേ മേഖലയില്‍
വ്യോമ നിരീക്ഷണം നടത്തിയിരുന്നെങ്കിലും കാണാതായ വിമാനത്തെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല

മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 238 യാത്രക്കാരുമായി ബെയ്‌ജിംഗിലേക്ക് യാത്ര തിരിച്ച എംഎച്ച് 370 വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :