'അജിത് പവാർ അഴിമതിക്കാരൻ പിന്തുണ സ്വീകരിക്കരുതായിരുന്നു'- ബിജെപി നേതാവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (15:23 IST)
അഴിമതിക്കാരനാണെന്നും
മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണത്തിന് അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നുവെന്നും മുതിർന്ന ബി ജെ പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനേ തുടർന്ന് അജിത് പവാർ ബി ജെ പി പാളയത്തിൽ നിന്നും എൻ സി പിയിലോട്ട് മടങ്ങിയിരുന്നു. ഇതിനേ തുടർന്നാണ് ബി ജെ പി നേതാവിന്റെ പ്രതികരണം.

പല വൻകിട അഴിമതി കേസുകളിലും പ്രതിയാണ് അജിത് പവാറെന്നും അദ്ദേഹത്തിന്റെ സഖ്യം ഒരിക്കലും ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും ഏക്‌നാഥ് ഖഡ്‌സെ പറയുന്നു. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത അജിത് പവാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിനിടെ ഫഡ്നാവിസ് സർക്കാർ അധികാരമേറി നാല്
ദിവസത്തിനുള്ളിൽ അജിത് പവാർ ഉൾപ്പെട്ട 70000 കോടി രൂപയുടെ അഴിമതികേസുകളുടെ അന്വേഷണം തെളിവുകളുടെ അഭാവത്തിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :