മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ്; അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു, ഫഡ്നവിസും രാജി നൽകിയേക്കും

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (14:40 IST)
എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ട്. രാജി കത്ത് നൽകിയതായി റിപ്പോർട്ട്. നാളെ അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമാണ് അജിതിന്റെ രാജി വാർത്ത പുറത്തുവരുന്നത്.

ഇന്നു രാവിലെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. അതേസമയം, അജിത് രാജി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഫഡ്നാവിസും രാജി നൽകിയേക്കുമെന്നാണ് നിലവിലെ സൂചന.

നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പ് സമയം എന്‍സിപി അംഗങ്ങള്‍ വിട്ട് നിന്നാല്‍ സഭയുടെ അംഗബലം കുറയും. വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :