'എനിക്ക് യാതൊരു അകൽച്ചയുമില്ല' അജിത് പവാറിനെ ചേർത്തുപിടിച്ച് സുപ്രിയാ സുലെ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (13:39 IST)
മഹാരാഷ്ട്ര നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ബി ജെ പിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ ചെയ്ത പിതൃസഹോദര പുത്രനായ അജിത് പവാറിനെ വരവേറ്റ് എൻ സി പി നേതാവായ സുപ്രിയാ സുലെ.

മഹാരാഷ്ട്രയിലെ കോൺഗ്രസ്സ്,എൻ സി പി,ശിവസേന
ത്രികക്ഷി സഖ്യത്തെ അട്ടിമറിച്ചുകൊണ്ടാണ് അജിത് പവാർ ബി ജെ പിയുമായി സഖ്യം ചേർന്നത്. ബി ജെ പി മന്ത്രിസഭയിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തെളിയിക്കാൻ ആവശ്യപ്പെട്ടതോട് കൂടി അജിത് പവാർ എൻ സി പി
പാളയത്തിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.

ഇതിനിടയിൽ നാല് നാളുകൾ നീണ്ട ഫഡ്നാവിസ് മന്ത്രിസഭ അജിത് പവാറിനെ പ്രതി ചേർത്ത് കൊണ്ടുള്ള 70000 കോടി രൂപയുടെ അഴിമതി കേസുകൾ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ബി ജെ പി പാളായത്തിൽ നിന്നും
തിരിച്ചെത്തിയ പവാറിനെ യാതൊരു പരിഭവവുമില്ലാതെയാണ് സുപ്രിയ സുലെ സ്വീകരിച്ചത്. അജിത് പവാറിനെ കൈകൊടുത്ത് ആലിംഗനത്തോടെ സ്വീകരിച്ച സുപ്രിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. എനിക്ക് ദാദയുമായി(പവാർ)യാതൊരു അകൽച്ചയുമില്ല ,പാർട്ടിയിൽ എല്ലാവർക്കും ഓരൊ കർത്തവ്യമുണ്ട്. പാർട്ടിയെ മുന്നോട്ട് നയിക്കേണ്ടത് അവരുടെ കടമയാണ് സുപ്രിയ പറഞ്ഞു.

അജിത് പവാറിന് ശേഷം വിധാൻ സഭയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിനേയും സുപ്രിയ ഹസ്തദാനം നൽകിയാണ് വരവേറ്റത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :