1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP questions singer kk's death

പൊട്ടിയ വാതിലുകൾ, അനധികൃതമായ ജനക്കൂട്ടം, കെകെയുടെ മരണത്തിൽ മമത ബാനർജിക്കെതിരെ ബിജെപി

കെകെ
മലയാളിയായ ബോളിവുഡ് ഗായകൻ കെകെയുടെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി ബിജെപി. സംഗീതപരിപാടി നടന്ന ഓഡിറ്റോറിയത്തിലെ മോശം ക്രമീകരണവും അനധികൃതമായി കൂടുതൽ കാണികളെ പ്രവേശിച്ചതിന്റെയും പേരിലാണ് വിമർശനമുയരുന്നത്.
 
3000 ആളുകളെ മാത്രം പ്രവേശിപ്പിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിലേക്ക് 7000ത്തിലധികം ആളുകളാണ് എത്തിയത്. നല്ല രീതിയിലുള്ള വെന്റിലേഷൻ സൗകര്യവും വേദിയിലുണ്ടായിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കെകെയുടെ മരണത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്ക്