ജന്മംകൊണ്ട് മലയാളി, പാടിയത് ഒരേയൊരു മലയാള സിനിമ പാട്ട്, കെകെ അന്ന് പറഞ്ഞ കാരണം ഇതാണ്!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (15:04 IST)

കഴിഞ്ഞദിവസം അന്തരിച്ച ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. ജന്മംകൊണ്ട് മലയാളിയാണെങ്കിലും, 2009-ല്‍ പുറത്തിറങ്ങിയ 'പുതിയ മുഖം' എന്ന ചിത്രത്തിലെ 'രഹസ്യമായ്' എന്ന ഒരു മലയാളം ഗാനം മാത്രമേ കെകെ പാടിയിട്ടുള്ളൂ. എന്തുകൊണ്ട് മലയാളം പാട്ടുകള്‍ കൂടുതല്‍ പാലില്‍ എന്ന ചോദ്യത്തിന് അദ്ദേഹം 2017ലെ ഒരു അഭിമുഖത്തിനിടെ മറുപടി നല്‍കിയിരുന്നു.

'മലയാളത്തില്‍ ഒരു ഗാനം മാത്രമേ പാടിയിട്ടുള്ളൂ. ഞാന്‍ ഒരു മലയാളിയാണെങ്കിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഞാന്‍ പലപ്പോഴും പാടാറുണ്ട്, മലയാളത്തില്‍ പാടുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ സംസാരിക്കുന്ന മലയാളം തരക്കേടില്ലാത്തത് ആണെന്ന് ആളുകള്‍ പറയുന്നു, പക്ഷേ വരികളിലെ ചില വാക്കുകള്‍ പറയുമ്പോള്‍ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. '-2017-ല്‍ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :