കെകെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂണ്‍ 2022 (12:32 IST)
ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകൻ കെകെയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് കൊൽക്കത്ത പോലീസ്. നഗരത്തിലെ ഒരു
സംഗീതപരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെകെ ഹോട്ടലിൽ വെച്ച കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാട്ടുകളുണ്ടായിരുന്നതായി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മരണത്തിന്റെ കാരണം അറിയുന്നതിനായി ബുധനാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :