തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്രനീക്കമെന്ന് റിപ്പോർട്ട്, കൊങ്കുനാട് കേന്ദ്രഭരണപ്രദേശമാകും

അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജൂലൈ 2021 (06:08 IST)
തമിഴ്‌നാടിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാൻ കേ‌ന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. എഐ‌‌ഡിഎംകെ ശക്തിപ്രദേശങ്ങളെ കൊങ്കുനാട് എന്ന പേരിൽ കേന്ദ്രഭരണപ്രദേശമാക്കാൻ നീക്കം നടക്കുന്നതായി ശനിയാഴ്‌ച്ചയാണ് ഒരു തമിഴ്‌പത്രം വാർത്ത പുറത്ത് വിട്ടത്. ഇതോടെ വിഷയം ട്വിറ്ററിൽ ചർച്ചയായി.

ഡിഎംകെയിൽ നിന്നുള്ള വെല്ലുവിളി ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം ഇത്തരത്തിൽ ഒരു നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനെ ‘ഒൻട്രിയ അരശ്’ (യൂണിയൻ സർക്കാർ) എന്ന് വിളിക്കാൻ തുടങ്ങിയതുൾപ്പടെ പല വിഷയങ്ങളിലും ഡിഎംകെയുമായി ബിജെപിക്ക് ഭിന്നതയുണ്ട്.

അതേസമയം എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും സ്വാധീനമുണ്ട്. തമിഴ്‌നാട്ടിൽ ബിജെപിയും എഐ‌ഡിഎംകെയും തമ്മിൽ സഖ്യത്തിലാണ്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് കേന്ദ്രത്തിനെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാർത്തയിലുണ്ട്. തമിഴ്‌നാട് വിഭജിക്കുന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. അതേസമയം നീക്കത്തെ അനുകൂലിക്കുന്നവരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ ...

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ...

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ
സ്വകാര്യ ചാനലിലെ ജീവനക്കാരനായ കുമാര്‍ എന്ന ക്യാമറാമാനാണ് മരിച്ച യുവാവ്. കുമാറിനൊപ്പം ...

മകരവിളക്ക് : തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി

മകരവിളക്ക് : തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി
ഘോഷയാത്ര വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്ന സ്വീകരണം ഏറ്റുവാങ്ങിയാണ് തിരുവാഭരണ ദിവസം ഘോഷയാത്ര ...

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ ...

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ
ഭീഷണിപ്പെടുത്തി പലപ്പോഴായാണ് 10 ലക്ഷം ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. വിവരം യുവാവിന്റെ ...

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ...

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.
തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ ...