ശ്രീനു എസ്|
Last Modified ബുധന്‍, 7 ജൂലൈ 2021 (12:51 IST)
തമിഴ്‌നാട്ടില്‍ 3300 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധിച്ചു. രോഗവുമായി ബന്ധപ്പെട്ട് 122 പേര്‍ മരണപ്പെട്ടതായി സംസ്ഥാന അരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ആരംഭിക്കുമ്പോള്‍ തന്നെ ആളുകള്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യമന്ത്രി സുബ്രമണ്യം അറിയിച്ചു. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്ലാക് ഫംഗസിനായി സ്‌പെഷ്യല്‍ വാര്‍ഡുകള്‍ തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. രോഗം ബാധിച്ച 30 പേര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്.
അതേസമയം മഹാരാഷ്ട്രയില്‍ ബ്ലാക് ഫംഗസ് ബാധിതരുടെ എണ്ണം 9000ലേക്ക് അടുക്കുകയാണ്. 1014 പേരാണ് രോഗം ബാധിച്ച് ഇവിടെ മരണപ്പെട്ടിട്ടുള്ളത്. കൊവിഡിന്റെ രണ്ടാം തരംഗത്തോടെയാണ് ബ്ലാക് ഫംഗസും കൂടിയത്.