'ധര്‍മാത്മ' യില്‍ ഹേമാമാലിനി ലൌജിഹാദ് പ്രോത്സാഹിപ്പിച്ചു: അഖിലേഷ് യാദവ്

Last Updated: തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:50 IST)
ലൌ ജിഹാദ് വിഷയത്തില്‍ ബിജെപി എംപി ഹേമമാലിനിക്കെതിരെയുള്ള യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരാമര്‍ശം വിവാദമാ‍കുന്നു.
ബിജെപി കുറ്റപ്പെടുന്ന തരം ബന്ധങ്ങള്‍ വിഷയമായ സിനിമകളില്‍ അഭിനയിക്കാന്‍ ഹേമമാലിനിക്ക്‌ മനസ്‌താപമുണ്ടായിരുന്നില്ല എന്ന അഖിലേഷിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

'ധര്‍മാത്മ' യിലെ ജബ്‌സെ തുഛെ ദേഖാ...' എന്നു തുടങ്ങുന്ന ഗാനം കേട്ടിട്ടുണ്ടോ
അത്‌ ഇത്തരം പ്രണയത്തെ പ്രോത്സാഹിപ്പിക്കുമോ ഇല്ലയോ ? അഖിലേഷ്‌ ചോദിച്ചു.ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ചാണ് അഖിലേഷ് വിവാദ പ്രസ്താവന നടത്തിയത്.

ഫിറോസ്‌ ഖാനാണ്‌ നായകവേഷത്തിലെത്തിയ ധര്‍മാത്മ' 1975 ലാണ് പുറത്തിറങ്ങിയത്. പ്രശസ്ത ഹോളിവുഡ് ചിത്രമായ ഗോഡ്ഫാദര്‍ ഇല്‍ നിന്ന് പ്രചോദനമുള്‍ക്കോണ്ട് നിര്‍മ്മിച്ച ചിത്രം ഒരു ഹിന്ദു യുവാവിന്‌ മുസ്ലീം യുവതിയോട്‌ തോന്നുന്ന പ്രണയത്തേപ്പറ്റിയാണ് പറയുന്നത്.

നേരത്തെ ലൗ ജിഹാദിനെതിരെ യുവാക്കള്‍ ജാഗരൂകരായിരിക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരോട്‌ സര്‍ക്കാര്‍ ചായ്‌വു കാണിക്കുന്നുവെന്നും
ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള യുവതികളെ മതംമാറ്റാന്‍ ന്യൂനപക്ഷത്തിന് അധികാരം നല്‍കിയത്‌ ആരാണെന്നും
ബിജെപി യുപി ഘടകത്തിന്റെ അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പയ് പ്രസ്താവിച്ചിരുന്നു . ഈ പശ്ചാത്തിലായിരുന്നു അഖിലേഷിന്റെ വിവാദ പരാമര്‍ശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :