1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. amthsha in bjp , jammu kashmir , jammu

അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ ജമ്മുവില്‍ സംഘര്‍ഷം

അമിത് ഷാ
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശിച്ചതിനു ശേഷം ജമ്മുവില്‍ ബിജെപി-നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടര്‍ അമിത് ഷായും ദേശീയ വക്താവ് റാം മാധവും ഇന്നു രാവിലെ സന്ദര്‍ശിച്ചത്.

ഇവിടുത്തെ ഗ്രാമവാസികളെയും സൈനികരെയും ബിജെപി അധ്യക്ഷന്‍ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കശ്മീരില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനും കൂടിയാണ് അമിത് ഷായുടെ ഈ സന്ദര്‍ശനം.
About Writer
jibin