1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP leader khushbu car accident

ബിജെപി നേതാവായ നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Khushbu
ബിജെപി നേതാവായ നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. താരം ഗൂഡല്ലൂരിലെ വേല്‍ യാത്രയില്‍ പങ്കെടുക്കുന്നതിനായി പോകവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഖുശ്ബു സഞ്ചരിച്ചിരുന്ന കാര്‍ ഭാഗീകമായും തകര്‍ന്നു. എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. 
 
ഖുശ്ബുവിന്റെ കാറിലേക്ക് പുറകെ നിന്ന് വരുകയായിരുന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. വേല്‍മുരുകന്റെ അനുഗ്രഹമാണ് തനിക്കും ഭര്‍ത്താവിനും അപകടം ഉണ്ടാക്കാത്തതെന്ന് താരം ട്വീറ്റ് ചെയ്തു.
അടുത്ത ലേഖനം
സംസാരം മാത്രം: തെരഞ്ഞെടുപ്പ് സമയത്ത് കപിൽ സിബലിനെ എവിടെയും കണ്ടില്ല: അധീർ രഞ്ജൻ ചൗധരി