ബിഹാറിൽ നിതീഷ് കുമാർ അധികാരമേറ്റു, മുഖ്യമന്ത്രിയാകുന്നത് തുടർച്ചയായ നാലാം തവണ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (17:26 IST)
മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇത് തുടർച്ചയായ നാലാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് മുഖ്യമന്ത്രിയായി അധികാരമേ‌ൽക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർ എത്തിയിരുന്നു.243 അംഗ ബിഹാർ നിയമസഭയിൽ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിൽ വന്നിരിക്കുന്നത്. തുടർച്ചയായ നാലാം തവണ മുഖ്യമന്ത്രിയാകുമ്പോൾ മുൻപുള്ളതിനേക്കാൾ ദുർബലനാണ് നിതീഷ്. തിരഞ്ഞെടുപ്പിൽ ബിജെപി 74 സീറ്റുകൾ നേടിയപ്പോൾ വെറും 43 സീറ്റുകൾ മാത്രമാണ് ജെഡിയുവിന് ലഭിച്ചിരുന്നുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :