പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 18 നവം‌ബര്‍ 2020 (11:14 IST)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമരുമായി ചർച്ച നടത്തിയ ശേഷമായിരിയ്കും ആശുപത്രിയിൽനിന്നും കൊണ്ടുപോകണമോ എന്നകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു

ആശുപത്രിയിൽനിന്നും പുറത്തുകൊണ്ടുപോകാൻ കഴിയുന്ന സ്ഥിതിയിലല്ല വികെ ഇബ്രാഹിംകുഞ്ഞ് എന്നും ഇൻഫെക്ഷന് സാധ്യതയുണ്ട് എന്നാണ് ആശുപത്രിയുടെ നിലപാട്. അഞ്ചാം പ്രതിയായാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കാര്യങ്ങൾ വിലയിരുത്തുന്നതിനായി മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം ചേരുന്നതിനിടെയാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ പദ്ധതിയോടെയാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത് എന്നാൽ അവിടെ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് എറണാകുളത്ത് ആശുപത്രിയിലാണെന്ന് ഭാര്യ വിജിലൻസിനെ അറിയിച്ചതോടെ സംഘം ആശുപത്രിയിൽ എത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :