ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’, കൂടുതല്‍ വിവരങ്ങള്‍ ഇതാ... !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (15:49 IST)
- റോഷൻ ആൻഡ്രൂസ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബോബി - സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന സിനിമയിൽ ദുല്‍ഖര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന് ‘സല്യൂട്ട്’ എന്ന് പേര് നൽകിയിരിക്കുകയാണ്. ഇത് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.

ഇതാദ്യമായാണ് ഒരു ചിത്രത്തിലുടനീളം പോലീസ് ഉദ്യോഗസ്ഥനായി ദുൽഖർ എത്തുന്നത്. റോഷൻ ആൻഡ്രൂസും ബോബി-സഞ്ജയും ഒന്നിലധികം സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ ദുൽഖർ സൽമാൻ ചിത്രത്തിനായി അവർ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :