മൃതദേഹത്തില്‍ ത്രിവര്‍ണ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക; വിവാദം

രേണുക വേണു| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:48 IST)

അന്തരിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്യാണ്‍ സിങ്ങിന്റെ ശവപേടകത്തില്‍ ദേശീയപതാകയുടെ മുകളിലാണ് ബിജെപി പതാക വിരിച്ചിരിക്കുന്നത്. ദേശീയ പതാക പൂര്‍ണമായി കാണാന്‍ സാധിക്കുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ബിജെപി തന്നെ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വിവിധ ബി.ജെ.പി നേതാക്കള്‍ കല്യണ്‍ സിങിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ രാജ്യ പതാകക്ക് മുകളില്‍ ബി.ജെ.പി പതാക കാണാം. ദേശീയ പതാക മറച്ചുകൊണ്ട് ബിജെപിയുടെ പതാക വിരിച്ചത് ശരിയായ നടപടിയാണോ എന്ന് ആളുകള്‍ ചോദിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :