ഇംഫാല്‍|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (16:54 IST)
ഒളിംപിക്‌സ് ബോക്‌സിംഗ് മെഡല്‍ ജേതാവ് മേരി കോമിന് ജന്മനാട്ടില്‍ പ്രവേശനമില്ല. സംഭവം കേട്ട് ഞെട്ടേണ്ട. ബോക്സിംഗ് താരത്തിന്റെ ജീവിതകഥ പ്രമേയമാക്കി നിര്‍മ്മിച്ച ഹിന്ദി ചിത്രം മേരി കോം താരത്തിന്റെ ജന്മനാട്ടില്‍ പ്രദര്‍ശിപ്പിക്കില്ല. പ്രിയങ്ക ചോപ്ര മേരി കോമായി അഭിനയിക്കുന്ന ചിത്രം സെപ്‌റ്റംബര്‍ അഞ്ചിനാണ് രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.
എന്നാല്‍ താരത്തിന്റെ ജന്മനാട്ടിലെ ആരാധകര്‍ക്ക് മാത്രം ചിത്രം കാണാനാകില്ല. 2000 മുതല്‍ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് മണിപ്പൂരില്‍ ഹിന്ദി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. ഹിന്ദി ടെലിവിഷന്‍ പരിപാടികള്‍ക്കും മണിപ്പൂരില്‍ നിരോധനമുണ്ട്.