നാഗ്പൂര്‍|
jibin|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (18:27 IST)
അറുപത് വയസുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 36 വര്‍ഷം പഴക്കമുള്ള കുഞ്ഞിന്റെ അസ്ഥികൂടം നീക്കം ചെയ്തു. ഇടിക്കുന്ന നെഞ്ചിന് താഴെ തുടിക്കാത്ത ജീവനായി അമ്മ മറന്നിട്ടും ആ അസ്ഥികൂടം കിടന്നത് 36 വര്‍ഷം.
മധ്യപ്രദേശിലെ പിപ്രിയ(സിയോണി) ഗ്രാമത്തിലെ കാന്താഭായ് ഗണ്‍വന്ത് താക്കറെ എന്ന സ്ത്രീയാണ് അപൂര്‍വ ശസ്ത്രക്രിയ്ക്ക് വിധേയയാത്. കഴിഞ്ഞ രണ്ട് മാസമായി അടിവറ്റില്‍ കടുത്ത വേദനയായിരുന്നു കാന്താഭായിക്ക്. നിരവധി മരുന്നും ചികത്സയും നടത്തിയെങ്കിലും വേദന മാറിയില്ല. തുടര്‍ന്ന് വലത് അടിവയറിന് താഴെ ഒരു മുഴയുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കുകയായിരുന്നു. ഇത് ക്യാന്‍സര്‍ ആണെന്നായിരുന്നു ആദ്യത്തെ നിഗമനം.
വിശദമായ പരിശോധനയില്‍ ഇത് മുഴ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്‌തു ഡോക്ടര്‍മാര്‍. വേദന അസഹനിയമായപ്പോള്‍ കാന്താഭായ്
കൂടുതല്‍ പരിശേധനയ്ക്കായി മുതിരുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ അതൊരു കുട്ടിയുടെ അസ്ഥിയാണെന്ന് തിരിച്ചറിയുകയായിരുന്നു.
കാര്യം മനസിലായതോടെ ഡോക്ടര്‍മാര്‍ കാന്താഭായുടെ മുന്‍കാല ജീവിതവും വിവാഹത്തിന് ശേഷമുള്ള സാഹചര്യവും പഠിക്കുകയായിരുന്നു. 1978ല്‍ അവരുടെ 28മത് വയസ്സില്‍ കാന്താഭായി ഗര്‍ഭിണിയായെന്നും, എന്നാല്‍ കുഞ്ഞ് ഗര്‍ഭപാത്രത്തിന് പുറത്തായിരുന്നു വളര്‍ന്നതെന്നും. തുടര്‍ന്ന് കുട്ടി
വയറ്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു വെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. ഈ കുട്ടിയുടെ അസ്ഥികൂടമാണ് അടിവയറിനു താഴെ നിന്നും കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.