തമിഴ് മക്കള്‍ തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് സ്റ്റൈല്‍ മന്നന്‍

ചെന്നൈ| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (17:32 IST)
പൊതുവെ രാഷ്ട്രീയത്തില്‍ അധികം ഇടപെടാതെ ഒഴിഞ്ഞ് മാറുന്ന ആളാണ് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്.അതിനിടെ അടുത്ത ഇടയ്ക്ക് രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പുറത്ത് വരുന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടുത്ത കാലത്ത് രാഷ്ട്രീയ പ്രവേശനത്തേപ്പറ്റി ചോദിച്ചപ്പോള്‍
മുഖ്യമന്ത്രിയായി കാണണമെന്ന് തമിഴ് മക്കള്‍ തീരുമാനിച്ചാല്‍ അത് ഒരിക്കല്‍ സംഭവിക്കുമെന്നാണ് സ്റ്റൈല്‍ മന്നന്‍ പ്രതികരിച്ചത്.

രജനിയുടെ പുതിയ ചിത്രമായ ലിങ്കയുടെ ചിത്രീകരണത്തിനായി കര്‍ണ്ണാടകയില്‍ എത്തിയപ്പോഴാണ് രജനി രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി പ്രതികരിച്ചത്.കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിംഗ രജനികാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 നാണ് പ്രദര്‍ശനത്തിനെത്തുക. ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയാണ് രജനിയുടെ നായിക

























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :