മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ് ബി ഐ

Sumeesh| Last Modified ശനി, 18 ഓഗസ്റ്റ് 2018 (16:21 IST)
മുംബൈ : മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി
പുതിയ ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . റിസർവ് ബാങ്കിന്റെ നിർശദേശപ്രകാരം 2019 അവസാനത്തോടെ മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമാണ് എസ് ബി ഐയുടെ നിർദേശം.

ഇപഭോക്തക്കളുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്ന അന്തരാഷ്ട്ര നിലവാരമുള്ള ചിപ്പ് സംവിധാനത്തിലേക്ക് കാർഡ് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ അതീവ സുരക്ഷിതമായി ചിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ ചോര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടാണ്.

ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ബ്രാഞ്ചുകളിൽ നേരിട്ടെത്തിയോ പുതിയ കാർഡിനായുള്ള അപേക്ഷ നൽകാമെന്ന് അറിയിച്ചു. ട്വിറ്റര്‍ വഴിയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :