അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (18:41 IST)
കോടിയേരി ബാലകൃഷ്‌ണന്റെ മകനായത് കൊണ്ട് വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. ഇഡിയുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും
കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു.
അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍
ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കുറ്റപ്പെടുത്തി. ലഹരിമരുന്ന് ഇടപാട് കെട്ടിചമച്ച ആരോപണമാണ്.ഡ്രൈവർ അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞു.
അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാറാണ് ബിനീഷ് കോടിയേരിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.