അനുബന്ധ വാര്‍ത്തകള്‍
- അമിതമായി കടം വാങ്ങുന്നാത് കേരളത്തിന് ഭാവിയിൽ പ്രശ്‌നം സൃഷ്ടിക്കും: കിഫ്ബിക്ക് മുന്നറിയിപ്പുമായി മൻമോഹൻ സിങ്
- നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്ക്ക് താഴ്ത്തിക്കാണിക്കണം
- നിയമസഭാ തിരഞ്ഞെടുപ്പ്: 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും; ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷന് സംരക്ഷിക്
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 584 കേസുകള്‍
- കേരളത്തിന് 21ലക്ഷം ഡോസ് കൊവിഡ് വാക്സിന് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കിഫ്‌ബിയെ ഇഡി ഒന്നും ചെയ്യില്ല, വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്
കിഫ്‌ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ അതിനെ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് മന്ത്രി എഫ്‌ബി പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
കിഫ്‌ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും അടുത്ത ആഴ്‌ച ചോദ്യം ചെയ്യാലിന് ഹാജരാകാൻ ഇഡി ഇന്നലെ നോട്ടീസ് നൽകിയിരുന്നു. കിഫ്‌ബി അക്കൗണ്ടുള്ള മേധാവികൾക്കും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. കേന്ദ്രാനുമതിയില്ലതെ കിഫ്‌ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.