ക്രിപ്‌റ്റോ കറൻസി ഇടപാടിൽ പിടിമുറുക്കി ഇ‌ഡി, 2,790 കോടി ഇടപാടിൽ നോട്ടീസ്

അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂണ്‍ 2021 (16:35 IST)
രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്ചേഞ്ച് സ്ഥാപനമായ വസീർ എക്‌സിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം.ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) നിയമം തെറ്റിച്ചതിനാണ് 2,790 കോടിയുടെ കോടിയുടെ ക്രിപ്‌റ്റോ ഇടപാടിൽ ഇ‌ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

വസീര്‍ എക്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ നിഷ്ചല്‍ ഷെട്ടി, ഹനുമാന്‍ മാത്രേ എന്നിവര്‍ക്കാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാടിൽ ഏറെ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്നാണ് ഇ‌ഡിയുടെ വാദം. പല ഇടപാടുകളും ഉപയോക്താവിന്‍റെ കെവൈസി ഇല്ലാതെയാണ് നടക്കുന്നത് എന്നും ഇഡി ആരോപിക്കുന്നു. കൂടാതെ നിയമവിരുദ്ധമായി ചൈനീസ് ബെറ്റിംഗ് ആപ്പുകളില്‍ നിന്നും മറ്റും എത്തുന്ന പണം ഈ കമ്പനി വഴി വെളുപ്പിച്ച് നൽകുന്നുവെന്നും ഇ‌ഡി പറയുന്നു.

അതേസമയം ഇതുവരെ ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വസീർഎക്‌സ് പറയുന്നു. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :