"മയക്കുമരുന്ന് കേസ്" റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിങിനും എൻസിബി നോട്ടീസ്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 31 ഓഗസ്റ്റ് 2021 (14:10 IST)
മയക്കുമരുന്ന് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബാഹുബലി താരം റാണാ ദഗുബാട്ടി,രാകുല്‍ പ്രീത്‌ സിങ്‌, എന്നിവർക്ക് നാര്‍ക്കോടിക്‍സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. സെപ്‍തംബര്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെ തെലുങ്കാനയിൽ പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.

നേരത്തെ കള്ളപ്പണക്കേസിൽ
റാണാ ദഗുബാട്ടി, രാകുല്‍ പ്രീത്‌ സിങ്‌,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിരുന്നു. മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംവിധായകൻ പുരി ജഗന്നാഥിനെയും ചോദ്യം ചെയ്യുന്നുണ്ട്. കള്ളപ്പണകേസിൽ
രാകുലിനോട് സെപ്‍തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :