വിവേക് ഒബ്‌റോയിയുടെ ‘അളിയന്‍’ ലഹരിമരുന്നുകേസില്‍ ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ| ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 12 ജനുവരി 2021 (09:08 IST)
നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനും ബെംഗളൂരു ലഹരിമരുന്നുകേസിലെ മുഖ്യപ്രതിയുമായ ആദിത്യ ആല്‍‌വ ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നാണ് ആദിത്യ ആല്‍‌വ പൊലീസ് വലയിലായത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് കുറേ പേരുകള്‍ വെളിപ്പെടുത്തിയതില്‍ പ്രധാനി ആദിത്യ ആയിരുന്നു. കഴിഞ്ഞ സെപ്‌റ്റംബര്‍ നാലുമുതല്‍ ആദിത്യ ഒളിവിലാണ്.

ഈ കേസില്‍ നടിമാരായ രാഗിണി ദ്വിവേദി, സഞ്‌ജന ഗല്‍‌റാണി തുടങ്ങിയ പ്രമുഖര്‍ നേരത്തേ പിടിയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :