മാഞ്ചി ബിജെപിയിലേക്കോ? മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മാഞ്ചി ഡല്‍ഹിയില്‍

ബീഹാര്‍, മാഞ്ചി, ബിജെപി
ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (15:05 IST)
ബീഹാര്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യ്ക്തമയ സൂചനകള്‍ നല്‍കി ജെ.ഡി.യു പുറത്താക്കിയ ബീഹാര്‍ മുഖയമന്ത്രി ജീതന്‍ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മൊഡിയുമായി കൂടിക്കാഴ നടത്തുന്നതിനായി ഡല്‍ഹിയിലെത്തി. നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കാന്‍ മാഞ്ചി ഡല്‍ഹിയില്‍ എത്തിയതെങ്കിലും ബിജെപി നേതാക്കളെ കാണാന്‍ മാഞ്ചി തയ്യറാകുമ്രഎന്നുള്ള റിപ്പോര്‍ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

മാഞ്ചി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മാന്‍ചിയുടെ നീക്കം. ഇന്നലെ രാത്രിയിലാണ്‌ മാഞ്ചി ഡല്‍ഹിയിലെത്തിയത്‌. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടക്കുമോ എന്ന കാര്യത്തില്‍ മാഞ്ചി ഇതുവരെ മനസു തുറന്നിട്ടില്ല. അതേസമയം നിയമസഭാകക്ഷി നേതൃസ്‌ഥാനത്തുനിന്ന്‌ ജെഡിയു പുറത്താക്കിയെങ്കിലും മാഞ്ചി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിട്ടില്ല. നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജെഡിയു നീക്കം തുഇടങ്ങിയതൊടെ ബിജെപിയെ കൂട്ട് പിടിച്ച് സര്‍ക്കാരുണ്ടാക്കാനാണ് മാഞ്ചി നീക്കം നടത്തുന്നത്.

അതേസമയം ദളിത്‌ നേതാവിനെ ചാക്കിടാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്‌. മഹാദളിത് വിഭാഗക്കാരനായ മാഞ്ചിയെ ഒപ്പം നിര്‍ത്റ്റിയാല്‍ ബീഹാറില്‍ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. തന്റെ കൂടെയുള്ള് എം‌എല്‍‌എമാരുമായി മാഞ്ചി ബിജെപിയില്‍ ചേരുമോ എന്നാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :