ഡല്‍ഹിയില്‍ 70 ശതമാനത്തിനു മേല്‍ പോളിംഗ്

ഡല്‍ഹി, നിയസഭാ തെരഞ്ഞെടുപ്പ്, ആം ആദ്മി, ബിജെപി
ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 7 ഫെബ്രുവരി 2015 (20:51 IST)
വാശിയേറിയ പോരാട്ടം നടന്ന ഡല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി വോട്ടെടുപ്പ് ഇനിയും വര്‍ധിക്കനാണ് സാധ്യത. പോളി,ഗ് 70 ശതമാനത്തിനു മുകളില്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വില്അയിരുത്തുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ സ്വാധീനമുള്ള മേഖലകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞു. രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് ആരംഭിച്ചതെങ്കിലും 11 മണിയോടെ ബൂത്തുകള്‍ സജീവമായി. ഒരു മണിക്ക് മുമ്പ് തന്നെ 36 ശതമാനം പേര്‍ വോട്ടുചെയ്തു.

മൂന്ന് മണിയോടെ പോളിംഗ് ശതമാനം 51ന് മുകളിലേക്ക് ഉയര്‍ന്നു. 2013ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിലെ ആവേശം പോളിംഗ് ബൂത്തകളില്‍ ദൃശ്യമായി. വൈകുന്നേരത്തോടെ വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വെകളും പുറത്തുവന്നു തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമെന്നാണ് എല്ലാ സര്‍വെ ഫലങ്ങളും വ്യക്തമാക്കുന്നത്.

എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. മൂന്നുമണി വരെയുള്ള പോളിംഗ് അനുസരിച്ചാണ് എക്സിറ്റ് പോള്‍ പ്രവചനം വന്നിരിക്കുന്നതെന്നായിരുന്നു ബിജെപി പ്രതികരിച്ചത്. ഭരിക്കുവാന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കുമെന്നുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. പത്താം തിയതിയാണ് വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :