ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ

ബീഹാര്‍, ജിതന്‍ റാം മാഞ്ചി, നിതീഷ് കുമാര്‍
പട്ന| vishnu| Last Modified ശനി, 7 ഫെബ്രുവരി 2015 (15:44 IST)
പൊട്ടിത്തെറിയിലെത്തിയ ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറൊട് ശുപാര്‍ശ ചെയ്തു. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് മാഞ്ചി ഗവര്‍ണ്ണറോട് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയിലെ 28 എം‌എല്‍‌എമാരില്‍ 21പേരും മാഞ്ചിയെ എതിര്‍ത്തിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ അഭിപ്രായം തള്ളിക്കളയുന്നതായി മാഞ്ചി അറിയിച്ചു.

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ വൈകിട്ട് ഭരണകക്ഷി എംഎല്‍എമാര്‍ യോഗം ചേരാനിരിക്കെയാണ് മാഞ്ചി അറ്റകൈ പ്രയോഗം നടത്തിയത്. അതേ സമയം മന്ത്രിസഭ മാത്രം ഇല്ലാതാക്കി പുതിയ സര്‍ക്കാര്‍ നിതീഷ് കുമാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവരാനായിരുന്നു ജെഡിയു ശ്രമിച്ചത്. ഇക്കാര്യം ഇവര്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ ഇരിക്കെയാണ് മാഞ്ചി ഇത്തരത്തില്‍ പവര്‍ത്തിച്ചത്.

അതിനിടെ ഗവര്‍ണറിന്റെ നിലപാട് നിര്‍ണ്ണായകമാകും. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്കാണ് ബീഹാറിന്റെ ചുമതലയുമുള്ളത്.
അതേസമയം ഗവര്‍ണര്‍ ബിജെപി അനുകൂലിയായതിനാല്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കിയിരികുന്ന സൂചന. ഇന്ന് ഉച്ചയ്ക്ക് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ജെഡിയു നേതാവ് നിതീഷ് കുമാറിനെ വസതിയിലെത്തി കണ്ടിരുന്നു. പ്രശ്ന പരിഹാരം ആയി എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മാഞ്ചി ഗവര്‍ണറോട് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :