ബീഹാറില്‍ ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രം ബജ്‌റംഗ്ദള്‍ അടിച്ചു തകര്‍ത്തു

ജെഹനാബാദ്| vishnu| Last Modified തിങ്കള്‍, 12 ജനുവരി 2015 (12:56 IST)
ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രം ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഇവര്‍ പ്രാര്‍ഥനാ കേന്ദ്രം തകര്‍ത്തത്. പട്നയില്‍ നിന്നും 55 കിലോമീറ്റ‌ര്‍ അകലെയുള്ള ജെഹനാബാദ് പട്ടണത്തിലെ മാധവ് നഗറിലാണ് അക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്ത്യന്‍ പെന്തകോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥന കേന്ദ്രത്തിലാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഈ സമയം പ്രാര്‍ഥനാ കേന്ദ്രത്തില്‍ ആരാധന നടക്കുന്നുണ്ടായിരുന്നു. പാസ്റ്റര്‍ കമലേഷ് എന്നയാളാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം വഹിച്ചിരുന്നത്.

അന്‍പതോളം പേരാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവര്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവരെ മര്‍ദ്ദിക്കുകയും കസേരകളും സംഗീതോപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന മുടക്കിയ ശേഷം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പട്ടണത്തിലെ കാക്കോ മോര്‍ വരെ പ്രകടനം നടത്തുകയും ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :