ബീഹാറില്‍ വര്‍ഗീയ കലാപം, മൂന്ന്‌ പേരെ ചുട്ടുകൊന്നു

ബീഹാര്‍, വര്‍ഗീയ കലാപം, കൊലപാതകം
മുസാഫര്‍പൂര്‍| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (09:42 IST)
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ മൂന്ന്‌ പേരെ ചുട്ടുകൊന്നു. മറ്റു രണ്ടു പേര്‍ക്ക്‌ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്‌. 25 കുടിലുകള്‍ അഗ്നിക്കിരയായി. ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപമാണ്‌ മറ്റ്‌ മൂന്ന്‌ പേരെ അഗ്നിക്കിരയാക്കാന്‍ കാരണമായത്‌. പാറ്റ്‌നയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ബാഹില്‍വരാ ഗ്രാമത്തിലാണ്‌ കലാപം നടന്നത്‌.

പെണ്‍കുട്ടിയുമായി പ്രണയത്തിലായ ദളിത്‌ വിഭാഗത്തില്‍ പെടുന്ന യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഭവമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. 19 കാരന്‍ ഭരതേന്ദു കുമാറിന്റെ മൃതശരീരം ശരീരമാണ്‌ കണ്ടെത്തിയത്‌. ഇയാളെ കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തില്‍ നിന്നും കാണാതായിരുന്നു. ഇതില്‍ ആരോപണ വിധേയനായ വിക്കി എന്നയാളുടെ വീടും അതിനു സമീപമുള്ള വീടുകളുമാണ് അക്രമാസക്തരായ ആള്‍കൂട്ടം തീയിട്ടത്.

ഇതിനിടെയാണ് മൂന്ന് പേരെ അക്രമികള്‍ തീയിലെറിഞ്ന്‍ കൊന്നത്. അക്രമത്തില്‍ പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശം പൊലീസ് വലയത്തിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. 400 പോലീസുകാരും 40 ഉന്നതോദ്യോഗസ്‌ഥരും സ്‌ഥലത്ത്‌ തമ്പടിച്ചിട്ടുണ്ട്‌.സംഭവത്തില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്ക്‌ വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. പ്രദേശത്ത്‌ നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :