ബീഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, മുഖ്യമന്ത്രിക്കെതിരെ പാളയത്തില്‍ പട

ബീഹാര്‍, ജനതാദള്‍ യുണൈറ്റഡ്, ജിതന്‍ റാം മാഞ്ചി
പട്ന| vishnu| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (17:56 IST)
ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരെ പാളയത്തില്‍ പട. ബീഹാറില്‍ അധികാരത്തിലിരിക്കുന്നത് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡാണ്. പാര്‍ട്ടി അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയും രണ്ടു ധ്രുവങ്ങളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തനിക്കെതിരായ നിക്കത്തില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാഞ്ചി രാജി വയ്ക്കുമെന്നാണ് അഭ്യൂഹങ്ങള്‍. മാഞ്ചിക്കെതിരായ പിന്തുണയ്ക്കായി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടൂണ്ട്.

നാളെയാണ് യോഗം. യോഗത്തില്‍ തനിക്കെതിരെ നീക്കങ്ങളുണ്ടായാല്‍ ഈ മാസം 23ന് നടക്കാനിരിക്കുന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിനു മുന്‍പായി രാജിവയ്ക്കാന്‍ മാഞ്ചി തയ്യാറെടുത്തിരിക്കുന്നതായാണ് സൂചന.
ശരദ് യാദവിനെ വെല്ലുവിളിക്കാനുള്ള മാഞ്ചിയുടെ ശ്രമമാണിതെന്നു വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മാഞ്ചിക്കാണ് എം‌എല്‍‌എ മാരുടെ യോഗം വിളിക്കാന്‍ അവകാശമുള്ളതെന്നാണ് മാഞ്ചിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

മാഞ്ചിയോട് അടുപ്പമുള്ള മന്ത്രി മഹാചന്ദ്ര സിങ്ങും വിമതനായ ജ്ഞാനേന്ദ്ര സിങ്ങും ഈ നിലപാടിലാണ്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുണ്ടായാല്‍ എംഎല്‍എമാരില്‍ ഒരു വിഭാഗം മാഞ്ചിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം തനിക്കെതിരായ നിക്കാം ശക്തമായാല്‍ നിയമസഭ പിരിച്ചുവിടാനുള്ള നീക്കവും മാഞ്ചി നടത്തുന്നതായി സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :