വോട്ടെടുപ്പിനിടെ ബീഹാറില്‍ സ്ഥാനാര്‍ഥിക്കു നേരെ വെടിവയ്പ്പ്

പട്ന| VISHNU N L| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (16:32 IST)
ബിഹാറിലെ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം സമാധാനപരമായി പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ഥിക്ക് നേരെ വെടിവയ്പ്പ്.
ജമൂയി ജില്ലയിൽ എൽജെപി സ്ഥാനാർഥിക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.
മാവോയിസ്റ്റ് സ്വാധീന മേഖലയാണ് ജമൂയി. സംഭവത്തില്‍ അക്രമികളിലൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെടിവയ്പ്പിനേ തുടര്‍ന്ന് ഇവിടുത്തെ പോളിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്.

അതേസമയം വോട്ടെടുപ്പിന് ശക്തമായ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്‌ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. 49 മണ്ഡലങ്ങളിലെ 1.35 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. പല ബൂത്തുകൾക്കു മുന്നിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷമാണ്. എന്നാല്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളിൽ വോട്ടിംഗ് മന്ദഗതിയിലാണ്.

ആകെ 586 സ്‌ഥാനാർഥികളാണ് രംഗത്തുള്ളത്. ബിജെപി (27), ജെഡിയു (24), ആർജെഡി (17), എൽജെപി (13), കോൺഗ്രസ് (8), ബിഎസ്‌പി (41), ആർഎൽഎസ്‌പി (6), എച്ച്‌എഎം (3), സിപിഐ (25), സിപിഎം (12) എന്നിങ്ങനെയാണ് വിവിധ കക്ഷികൾ സ്‌ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :