ബീഹാറില്‍ പ്രവര്‍ത്തകര്‍ ബീഫിനെക്കുറിച്ച് മിണ്ടിപ്പോകരുത്: അമിത്ഷാ

ബിജെപി , അമിത്ഷാ  , നരേന്ദ്ര മോഡി , ബീഹാര്‍ തെരഞ്ഞെടുപ്പ്
ബീഹാര്‍| jibin| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (14:54 IST)
ബീഫ് നിരോധനവും ദാദ്രി കൊലപാതകവും രാജ്യത്താകെ ചര്‍ച്ചയായതോടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബീഫ് നിരോധന പരാമര്‍ശങ്ങള്‍ ഇനി ഉപയോഗിക്കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ബീഫ് നിരോധനവും ദാദ്രി വിഷയവും തെരഞ്ഞെടുപ്പില്‍ ആയുധമാക്കേണ്ട. സംസ്ഥാനത്ത് വികസനം എത്തിക്കേണ്ടതിനെക്കുറിച്ചും ജന ജീവിതം മെച്ചപ്പെടുത്തേണ്ടതിക്കുറിച്ചുമാണ് സംസാരിക്കേണ്ടതെന്ന് പാര്‍ടി അദ്ധ്യക്ഷണ അമിത്ഷാ നിര്‍ദേശം നല്‍കി.

ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ബീഹാറില്‍ തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ട ആവശ്യമില്ല. ബീഫ് വിഷയം വിട്ട് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെയും പ്രവര്‍ത്തനങ്ങളേക്കുറിച്ചുമാണ് തെരഞ്ഞെടുപ്പില്‍ സംസാരിക്കേണ്ടതെന്നും അമിത്ഷാ വ്യക്തമാക്കി. ഇതിനിടെ നേതാക്കള്‍ വിദ്വേഷ പരാമര്‍ശ്ശങ്ങള്‍ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് രാജ്യത്താകെ വലിയ വിവാദമായി മാറിയതോടെ ബീഹാറിലെ തെരഞ്ഞെടുപ്പിലും അത് മുഖ്യ ചര്‍ച്ചാവിഷയമായി. ഹിന്ദുക്കളും ബീഫ് കഴിക്കാറുണ്ടെന്ന ലാലുപ്രസാദ് യാദവിന്റെ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നേരിട്ട് ആക്രമിച്ച് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :