ബീഹാറില്‍ സസ്‌പെന്‍സ് തുടരുന്നു, തൂക്കുമന്ത്രിസഭ വന്നേക്കും

പട്‌ന| സുബിന്‍ ജോഷി| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (20:17 IST)
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ സസ്‌പെന്‍സ് നിറയുന്നു. തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ബി ജെ പി തന്നെയാണ് ഇതുവരെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റുകളിലാണ് ബി ജെ പി മുന്നേറ്റം തുടരുന്നത്. എന്‍ ഡി എ സഖ്യം 126 സീറ്റുകളുമായി മുന്നിലുണ്ട്.

തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ആര്‍ ജെ ഡി 74 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. മഹാസഖ്യത്തിന്റെ മുന്നേറ്റം 109 സീറ്റുകളിലാണ്.

നിതീഷ് കുമാറിന്‍റെ ജെ ഡി യു പിന്നിലാണ്. 42 സീറ്റുകളില്‍ മാത്രമാണ് ജെ ഡി യു മുന്നേറ്റം നടത്തിയത്. അന്തിമഫലം വൈകാനാണ് സാധ്യത. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വോട്ടെണ്ണല്‍ എന്നതിനാലാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :