ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേയ്ക്ക്, മഹാസഖ്യം ലീഡ് ചെയ്യുന്നത് നൂറിൽ താഴെ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (11:10 IST)
പട്ന: ബിഹാറിൽ എൻഡിഎ സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു നിലവിലെ വിവരം അനുസരിച്ച് 125 ഇടങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്. ഇതിൽ 71 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ജെഡിയും 50 ഇടങ്ങളിലും വിഐപി 4 ഇടങ്ങളിലും ലീഡ് ചെയ്യുന്നു. 243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് ഭരണമുറപ്പിയ്ക്കാൻ വേണ്ടത്. തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ ലീഡ് ഉയർത്തുന്നതാണ് കാഴ്ച.

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. എൻഡിഎ ലീഡ് ഉയർത്താൻ തുടങ്ങിയതോടെ മഹാസഖ്യത്തിന്റെ ലീഡ് നില നൂറിൽ താഴെയെത്തി. 67 ഇടങ്ങളിലാണ് ആർജെഡി ലീഡ് ചെയ്യുന്നത്. കൊൺഗ്രസ്സിന്റെ ലീഡ് 20 ആയി കുറഞ്ഞു. 12 ഇടങ്ങളിൽ ഇടതുപാർട്ടികളും ലീഡ് ചെയ്യുന്നു. 38 ജില്ലളിലെ 55 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ആർജെഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭൂരിപക്ഷം നേടും എന്നാണ് മിക്ക എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :