വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 10 നവംബര് 2020 (08:30 IST)
പട്ന: രാജ്യം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ്
വോട്ടെണ്ണൽ ആരംഭിച്ചു. ആർജെഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യം ഭൂരിപക്ഷം നേടും എന്നാണ് മിക്ക എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിയ്ക്കുന്നത്. 243 അംഗ നിയമസഭയിൽ ഭരണം പിടിയ്ക്കാൻ 122 സീറ്റുകൾ നേടണം. സംസ്ഥാനത്തെ 38 ജില്ലളിലെ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും വിന്യസിച്ചിട്ടുണ്ട്. ബിഹാറിൽ മഹാസഖ്യം വിജയം സ്വന്തമാക്കിയാൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് വലിയ പ്രതിക്ഷയായിരിയ്ക്കും അത്. ബിജെപിയ്ക്ക് ഇത് കടുത്ത തിരിച്ചടിയുമാകും.