കനത്ത സുരക്ഷയില്‍ ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബീഹാര്‍ തെരഞ്ഞെടുപ്പ് , ബീഹാർ , ജിതന്‍ റാം മാഞ്ചി , നരേന്ദ്ര മോഡി
ബീഹാര്‍| jibin| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2015 (09:02 IST)
കനത്ത പോരാട്ടം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നക്‌സൽ സ്വാധീന മേഖലകളായ ആറു ജില്ലകളിലെ 32 മണ്ഡലങ്ങളിലായി 456 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തേക്ക് ഉള്ളത്. ഇതില്‍ 32പേര്‍ സ്ത്രീകളാണ്. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചിയടക്കം പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ഗയ ജില്ലയിലെ ഇമാം ഗഞ്ച് മണ്ഡലത്തിലാണ് ശ്രദ്ധേയ പോരാട്ടം. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി യും നിലവിലെ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൌധരിയും തമ്മിലാണ് ഈ മണ്ഡലത്തില്‍ മത്സരം.
കൈമുര്‍, റോതാസ്, അര്‍വാള്‍, ജെഹാനബാദ്, ഔറംഗബാദ്, ഗയ ജില്ലകളിലെ നക്സല്‍സാന്നിധ്യം സുരക്ഷാസേനകള്‍ക്കു കനത്ത വെല്ലുവിളിയാണ്. നക്‌സൽ ഭീഷണി ഉള്ളതിനാല്‍ 11 മണ്ഡലങ്ങളിൽ വൈകുന്നേരം മൂന്നു മണിക്കും 12 മണ്ഡലങ്ങളിൽ നാലു മണിക്കും അവസാനിക്കും.ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ബൂത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക. ബൂത്തുകള്‍ക്ക് സമീപത്തേക്ക് എത്തുന്ന വാഹനങ്ങള്‍ തടയുന്നതിനും പരിശേധിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ട്. ബൂത്തിന് സമീപത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതല്ല.

ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു പൂര്‍ത്തിയായത്. 86,13,870 വോട്ടര്‍മാരാണു രണ്ടാംഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 86,13,870 വോട്ടര്‍മാരാണു രണ്ടാംഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക.

മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, സ്പീക്കർ ഉദയ് നാരായൺ ചൗധരി, മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. മഹാസഖ്യത്തിനു വേണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവർ ദ്രാദ്രി സംഭവത്തിൽ പിടിച്ചായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രചരണം നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :