മോഡി ബീഹാറില്‍; സര്‍വേ എന്‍ഡിഎയ്ക്ക് അനുകൂലം

നരേന്ദ്ര മോഡി , നിതീഷ് കുമാര്‍ , ബീഹാര്‍ തെരഞ്ഞെടുപ്പ് ,  സര്‍വേ ഫലം
പാറ്റ്‌ന| jibin| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2015 (16:22 IST)
ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ് നീല്‍സന്‍ സര്‍വ്വെ. ആര്‍ജെഡി- ജെഡിയു-കോണ്‍ഗ്രസ് സഖ്യം 112 സീറ്റിലും എന്‍ഡിഎ 128 സീറ്റിലും വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്ക് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പിന്തുണക്കുന്നത് നിതീഷ് കുമാറിനെയാണ്.

അതേസമയം, ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബീഹാറിലെത്തി. മുന്‍ഗെര്‍, സമത്പുര്‍, നവാഡ, ബെഗുസറായ് എന്നിവിടങ്ങളില്‍ ഇന്ന് മോഡി സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളെ മോഡി
അഭിസംബോധന ചെയ്യും.

കഴിഞ്ഞ ആറ് മാസത്തിനിടയിലെ നാലാമത്തെയും അവസാനത്തെയും സര്‍വ്വെ ഫലമാണ് എബിപി ന്യൂസ് പുറത്തുവിട്ടത്. ആകെയുള്ള 243 സീറ്റുകളില്‍ 128 സീറ്റുകള്‍ എന്‍ഡിഎ നേടും. മഹാസഖ്യം 112 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

അതെ സമയം അടുത്ത മുഖ്യമന്ത്രി ആണരെന്നുള്ള സര്‍വ്വെയില്‍ നിതീഷ്‌കുമാറാണ് മുന്നില്‍ 49 ശതമാനം നിതീഷിനെ പിന്തുണക്കുമ്പോള്‍ ബിജെപി നേതാവായ സുശീല്‍ മോഡിയെ സര്‍വ്വെയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ പിന്തുണക്കുന്നുണ്ട്. ലാലുവുമായുള്ള കൂട്ട് കെട്ടാണ് ഭരണം നിലനിര്‍ത്താനുള്ള ജെഡിയുവിന്റെ സാദ്ധ്യതകളെ പിന്നോട്ടടിക്കുന്നതെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ 12, 16, 28, നവംബര്‍ ഒന്ന്, അഞ്ച് എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :