സുരക്ഷ അതിശക്തം; ബീഹാറില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്

ബീഹാര്‍ തെരഞ്ഞെടുപ്പ് , നക്‌സൽ ഭീഷണി , ബീഹാര്‍ , പോളിംഗ് , ലാലു പ്രസാദ് യാദവ്
ബീഹാര്‍| jibin| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (08:40 IST)
കനത്ത പോരാട്ടം നടക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.
നക്‌സൽ സ്വാധീന മേഖലകളായ ആറു ജില്ലകളിലെ 32 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പിൽ 57 ശതമാനം പോളിംഗ് ഉണ്ടായതിനാല്‍ രണ്ടാം ഘട്ടത്തിലും അത്രയും തന്നെ പോളിംഗ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാവിലെ ഏഴു മണിക്ക് വേട്ടെടുപ്പ് ആരംഭിക്കുമെങ്കിലും നക്‌സൽ ഭീഷണി ഉള്ളതിനാല്‍ 11 മണ്ഡലങ്ങളിൽ വൈകുന്നേരം മൂന്നു മണിക്കും 12 മണ്ഡലങ്ങളിൽ നാലു മണിക്കും അവസാനിക്കും.ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ബൂത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക. ബൂത്തുകള്‍ക്ക് സമീപത്തേക്ക് എത്തുന്ന വാഹനങ്ങള്‍ തടയുന്നതിനും പരിശേധിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ട്. ബൂത്തിന് സമീപത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതല്ല.

മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, സ്പീക്കർ ഉദയ് നാരായൺ ചൗധരി, മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. മഹാസഖ്യത്തിനു വേണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവർ ദ്രാദ്രി സംഭവത്തിൽ പിടിച്ചായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രചരണം നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :