സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (10:15 IST)
പേഴ്‌സ് മോഷണക്കേസില്‍ ബംഗാള്‍ നടി രൂപ ദത്ത അറസ്റ്റിലായി. കൊല്‍ക്കത്തയിലെ ഇന്റര്‍നാഷണല്‍ പുസ്തക മേളയിലാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞു. ശനിയാഴ്ച ഇവര്‍ ഒരു പേഴ്‌സ് വേസ്റ്റ്കുട്ടയില്‍ ഇടുന്നത് ഒരു പൊലീസുകാരന്‍ കണ്ടിരുന്നു. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെതുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
ബാഗില്‍ നിന്നും നിരവധിപേഴ്‌സുകളും 75,000രൂപയും കണ്ടെത്തി. ഇവര്‍ക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുമായി ബന്ധമുള്ളവരെ പൊലീസ് അന്വേഷിക്കുകയാണ്.