അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും മഴയ്ക്ക് സാധ്യത
- കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- യുക്രൈന് 30കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക
ചക്രവാതച്ചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത
ഏപ്രില്‍ ആറോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതച്ചുഴി (Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡലിന്റെ പ്രഥമിക സൂചനയനുസരിച്ചു ന്യുനമര്‍ദം ശക്തിപ്രാപിച്ചു തമിഴ്നാട് - ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. അങ്ങനെ ആണെങ്കില്‍ കേരളത്തിലും ഏപ്രില്‍ 8 / 9 നു ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനം.
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്.