ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ചുമതല എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്

ബംഗ്ലാദേശിലെ യുവ നേതാവ് ശരീഫ് ഉസ്മാന്‍ ഖാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

UAE residency law violations,UAE immigration crackdown,UAE visa rules 2025,overstay fines in UAE,യുഎഇ വിസ, വിസ നിയമ ലംഘനം, യുഎഇ വിസ നിയമം
UAE Visa Laws
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2025 (08:59 IST)
ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ ചിറ്റഗോഗ് അസിസ്റ്റന്റ് കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വീസ് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ തീരുമാനം. ബംഗ്ലാദേശിലെ യുവ നേതാവ് ശരീഫ് ഉസ്മാന്‍ ഖാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

അതേസമയം ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇതിനോട് യോജിക്കാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്‍കിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ഈ കൊലപാതകത്തെ കാണേണ്ടതില്ലെന്ന് ബംഗ്ലാദേശ് പറഞ്ഞു.

കൂടാതെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഇന്ത്യക്കെതിരെ പരോഷ വിമര്‍ശനവും ബംഗ്ലാദേശ് ഉന്നയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :