1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Two indigo passengers arrested for drinking on domestic flight

ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി, 2 പേർ അറസ്റ്റിൽ

Indigo
ഡൽഹിയിൽ നിന്ന് പട്നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് 2 യാത്രക്കാരെ പട്ന എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് സിഐഎസ്എഫിൻ്റെ സഹായത്തോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൂന്ന് പേർ സംഘമായി മദ്യപിക്കുകയും വിമാനജീവനക്കാരോട് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
 
ഇൻഡിഗോ 6 ഇ 6383 എന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിൽ കയറുമ്പോൾ തന്നെ ഇവർ മദ്യലഹരിയിലായിരുന്നു. 80 മിനിട്ടോളം വിമാനത്തിലും ഇവർ മദ്യപാനത്തിൽ ഏർപ്പെട്ടു. തുടർന്ന് ബഹളമുണ്ടാക്കിയപ്പോൾ വിമാനജീവനക്കാർ ഇടപ്പെട്ട് എയർ ട്രാഫിക് കണ്ട്രോളിൽ വീരം അറിയിക്കുകയായിരുന്നു. ഇവരെ സിഐഎസ്എഫ് അധികൃതരെത്തി കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിന് കൈമാറി.
 
അടുത്ത ലേഖനം
വരുമാനത്തിന് നികുതി നല്‍കിയില്ല; താരസംഘടനയായ അമ്മക്ക് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്