കൊടും ശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ, നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, സ്കൂളുകൾക്ക് അവധി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജനുവരി 2023 (13:17 IST)
കൊടും ശൈത്യത്തിലും മഞ്ഞിലും വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതിനെ തുടർന്ന് നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊടും ശൈത്യം 2-3
ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡൽഹിയിൽ സ്കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളുകൾക്ക് ഈ മാസം 14 വരെ അവഷിയാണ്. പഞ്ചാബ്,ഹരിയാന,ചണ്ഡിഗഡ്,ഡൽഹി,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഡളിയിൽ 1.9 ഡിഗ്രിയാണ് കുറഞ്ഞ താപനില. ഉത്തരേന്ത്യയിൽ പലയിടത്തും 2-4 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :