ഇന്നുമുതല്‍ രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്കും പോകാം; സമയക്രമം ഇങ്ങനെ

ram temple
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജനുവരി 2024 (10:45 IST)
ram temple
അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം ആരംഭിക്കും.രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് വരെയും ദര്‍ശനം നടത്താം. രാവിലെ 6.30-നാണ് ജാഗരണ്‍ അഥവ ശൃംഗാര്‍ ആരതി നടക്കുന്നത്. രാത്രി 7.30-നാണ് സന്ധ്യ ആരതി. ആരതി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അര മണിക്കൂര്‍ മുമ്പ് തിരിച്ചറിയല്‍ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാംപ് ഓഫീസിലെത്തണമെന്നാണ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

പ്രതിഷ്ഠാ ചടങ്ങില്‍ അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്‍ പ്രതികരിച്ചു. ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. ഇന്നലെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :