അയോദ്ധ്യയിലെ പ്രസാദം എന്നപേരില്‍ ആമസോണില്‍ ലഡു വില്‍പ്പന; നടപടി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ജനുവരി 2024 (12:51 IST)
അയോദ്ധ്യയിലെ പ്രസാദം എന്നപേരില്‍ ആമസോണില്‍ ലഡു വില്‍പ്പന നടന്നതില്‍ നടപടി. ക്ഷേത്രം അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതോടെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടി (സിസിപിഎ) ആമസോണിന് നോട്ടീസ് അയയ്ക്കുകയായിരുന്നു. അയോദ്ധ്യ ക്ഷേത്രം ഇത്തരത്തില്‍ മധുര പലഹാരങ്ങളൊന്നും വില്‍ക്കുന്നില്ലെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രസാദം എന്ന പേരില്‍ ഇത്തര്ത്തില്‍ സാധനങ്ങള്‍ വില്‍ക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.

ALSO READ:
വീണ്ടും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ചൈന: കൊവിഡിന്റെ പുതിയ വകഭേദം എലികളില്‍ പരീക്ഷിച്ചു, 100ശതമാനം മരണനിരക്ക്!
ശ്രീറാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന പേരിലാണ് ആമസോണ്‍ മധുര പലഹാരങ്ങള്‍ വിറ്റത്. നിരവധി പേര്‍ ഇത് വാങ്ങുകയും ചെയ്്തിരുന്നു. ഇതുസംബന്ധിച്ചാണ് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആമസോണ്‍ വക്താവ് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :