അനുബന്ധ വാര്‍ത്തകള്‍
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ അദ്വാനി പങ്കെടുക്കാത്തതിനു കാരണം അതിശൈത്യം !
- ഡിജിറ്റല്‍ പണം ഇടപാട്: അമേരിക്കയില്‍ മൂന്നുവര്‍ഷംകൊണ്ട് നടക്കുന്നത് ഇന്ത്യയില്‍ ഒരു മാസം കൊണ്ട് നടക്കുന്നു
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോകാതിരുന്നത് എന്തുകൊണ്ട്?
- ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി, രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി 21കാരന്
- Ayodhya Ram Mandir Pran Prathishtha: എന്തുകൊണ്ട് രാമപ്രതിഷ്ടയ്ക്കായി ജനുവരി 22 ? മോദി മുഖ്യ യജമാനനായത് എങ്ങനെ?
രാമക്ഷേത്രത്തില്‍ എന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കും?
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്
അയോധ്യയിലെ രാമക്ഷേത്രം ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം തുടങ്ങും. ഇന്നലെ പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം.
ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഇന്നലെ പ്രാണപ്രതിഷ്ഠ നടന്നത്. ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ഏകദേശം രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും എല്ലാ പണികളും പൂര്‍ത്തിയാകാന്‍.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍.